ആള്‍ കൂട്ടത്തിനു ഇടയിലൂടെ അവന്‍ ഓടി. വെറുതെയല്ല;
കൈയില്‍ കടാരയുമായിതന്നെ. ഇത്തവണ ഇരുമ്പിനെ വകവരുത്തിയിട്ടെ
കുഞ്ഞന്‍ തിരിച്ചു വരൂ എന്ന് കണ്ടു നിന്നവര്‍ക്കെല്ലാം മനസിലായി.
അതുകൊണ്ടുതന്നെ അവനെ ആരും തടഞ്ഞില്ല. എല്ലാവരും അത് ആഗ്രഹിച്ചിരുന്നു
പാച്ചുവേട്ടന്റെ ചായപ്പീടികയുടെ മച്ചിന്റെ മുകളിലേക്കുള്ള പലകപാകിയ ഗോവണി പടികള്‍ കുഞ്ഞന്‍ ദ്രുതവേഗത്തില്‍ ഓടിക്കയറി.
താഴെ ആള്‍ക്കൂട്ടം ഇരുമ്പിന്റെ ശബ്ദത്തിനു വേണ്ടി കാതോര്‍ത്തു.
"ഡാ....... " എന്ന് അലറിക്കൊണ്ട് കുഞ്ഞന്‍ ഇരുമ്പിന് നേരെ പാഞ്ഞടുത്തു.
അപ്രതീക്ഷിതമായിരുന്നു ഇരുമ്പിന് അത്.
എല്ലാവരും ആഗ്രഹിച്ചത് തന്നെ സംഭവിച്ചു.
ഒരു മല്പിടിത്തതിനുപോലും അവസരം നല്‍കാതെ കുഞ്ഞന്‍ ഇരുമ്പിന്റെ നെഞ്ചിന്‍റെ ആഴം അളന്നു.......
വലിച്ചൂരി വീണ്ടും കുത്തി.....
അവന്റെ പകയും മനസ്സിനേറ്റ വേദനയും അതില്‍ പ്രകടമായിരുന്നു......
അവന്‍ വേഗം താഴെ ഇറങ്ങി വന്നു. ആള്‍ക്കാര്‍ തന്നെ പേടിക്കുമെന്നാണ് മനസ്സില്‍ കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. റോഡിലിറങ്ങി അവന്‍ നിന്നു.
ചിലര്‍ ഗോവണി കയറി മുകളിലേക്ക് പോയി.......
ആരും അവനോടു മിണ്ടിയില്ല.... പാച്ചുവേട്ടന്റെ ചായപ്പീടികയുടെ മുന്നില്‍ അവന്‍ ഇരുന്നു................
ഓരോരുത്തരായി പതിയെ അടുത്ത് വന്നു.
പാച്ചുവേട്ടന്‍ അവനോടു പറഞ്ഞു....
"നീ ഒന്നുകൊണ്ടും പേടിക്കണ്ട, ഞങ്ങളുണ്ട്...ഈ നാടുണ്ട് നിന്റെ കൂടെ"
അവന്‍ അയാളെ നോക്കി........ ഒരു നിമിഷത്തിനു ശേഷം അവന്‍ പറഞ്ഞു
"ഹും.....നാട്......ഞാനൊറ്റക്കാ ചെയ്തത്....
ബാക്കിയും ഞാന്‍ നോക്കിക്കോളാം....
ഈ നായെ കൊന്നതിനു ഒരു കോടതിയും എന്നെ തൂക്കില്ല..."
അപ്പോഴേക്കും ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ പോലീസെത്തി.....
കൂടെ അഹമ്മദ് എന്ന ഇരുമ്പിന്റെ മുതലാളിയും.........
കുഞ്ഞനെ പോലിസ് വണ്ടിയില്‍ കയറ്റി... അകലെ നിന്നേ കുഞ്ഞനെ നോക്കി അയാള്‍ ചിരിച്ചു..... ....... അയാള്‍ എന്താണ് മനസ്സില്‍ ചിന്തിക്കുന്നതെന്ന് അയാളുടെ മുഖത്ത് നിന്നു മനസിലാക്കാന്‍ കുഞ്ഞന് കഴിഞ്ഞില്ല.........
പോലിസ് ജീപ്പിനെ ലക്ഷ്യമാക്കി അയാള്‍ മെല്ലെ നടന്നു.......
(തുടരും)
ടോംസ് പാലാ
8 ഫെബ്രുവരി 2014
8 ഫെബ്രുവരി 2014
