ഇത് എന്റെ കഥയാണ്......
എന്റെയും.....................പിന്നെ..............
എന്റെ ജീവിതത്തില്‍ സാരമായ മാറ്റങ്ങള്‍ വരുതിയ്ട്ടുള്ള മറ്റുചിലരുടെയും............
മറ്റൊരാളുടെ കഥയെക്കാള്‍ നല്ലത് എഴുതാന്‍ സ്വന്തം കഥയാണ് നല്ലത് എന്ന് തോന്നി.........
കഥാനായകനും കഥാകൃത്തും ഞാന്‍ തന്നെ....
പത്താം ക്ലാസ്സ് പഠിക്കുന്ന കാലം.....
ഞാന്‍ അത്ര സുന്ദരനല്ല....
അന്ന് എന്നെ ശല്യം ചെയ്തിരുന്ന ചില ചിന്തകള്‍ ഉണ്ടായിരുന്നു.....
പഠനമായിരുന്നില്ല എന്നെ അലട്ടിയിരുന്നത്............
എന്നെ കാണാന്‍ കൊള്ളില്ല എന്നതായിരുന്നു......... (സൗന്ദര്യം എന്നത് തോന്നലും ഭൌതികവുമാനെന്നു പിന്നെ ഞാന്‍ മനസില്ലാക്കി )..........
പഠിക്കാനും പുറകില്‍ തന്നെ...
എല്ലാ തവണയും പെരെന്റ്സ് മീറ്റിംഗ് കൂടുമ്പോ ടീച്ചര്‍ പറയുന്നത് ഇങ്ങനെയാണ്...
"ഇവന് പഠിക്കാന്‍ കഴിവില്ലാനിട്ടല്ല....നല്ല കഴിവുള്ള കുട്ടിയാണ്. പക്ഷെ ശ്രദ്ധ മറ്റെന്തിലോക്കെയോ ആണെന്ന് മാത്രം."
ഇത് കേള്‍ക്കുമ്പോ മിക്കവാറും ഞാന്‍ ചിന്തിക്കുക ഇതായിരിക്കും...
"എനിക്ക് ശെരിക്കും പഠിക്കാന്‍ കഴിവുണ്ടോ? "
ഒരെത്തും പിടിയും കിട്ടില്ല.........
ഉഴപ്പി ഉഴപ്പി (അറിഞ്ഞുകൊണ്ടല്ല..... മനസ്സ് എന്താഗ്രഹിക്കുന്ന്വോ അത് അറിയാണ്ട് ചെയ്തു പോകും.....)നടന്നു......
എല്ലാവരും പഠിക്കുമ്പോള്‍ കളിച്ചും ചിരിച്ചും നടന്ന് ഞാന്‍ എന്റെ സമയം ആനന്ദകരമാക്കി...(അപ്പോള്‍ ഒരു വിഷമവും ഇല്ലായിരുന്നു.....ഇപ്പോഴും ഇല്ല ).
അങ്ങനെ പത്താം ക്ലാസ്സ് മോഡല്‍ പരീക്ഷ അടുത്തെത്തി.....
എല്ലാ വിഷയത്തിനും ക്ലാസില്‍ റിവിഷന്‍ ആരംഭിച്ചു.......
ഓരോ ദിവസവും ഓരോ പാഠങ്ങള്‍ പഠിച്ചുകൊണ്ട് വരണമെന്ന് സാര്‍ പറഞ്ഞു..................
അടുത്ത ദിവസം ക്ലാസ്സ് തുടങ്ങിയപ്പോ മുതല്‍ ചോദ്യം ഉണ്ടായിരുന്നു.....
സര്‍ഏതോ ഒരു ചോദ്യം വായിച്ചിട്ട് ഞങ്ങളെ നോക്കി..........
ആര്‍ക്കാവും ആദ്യത്തെ നറുക്ക് എന്നോര്‍ത്ത് ഞാന്‍ തല കുനിച്ചിരുന്നു.....
പതിവുപോലെ ഞാന്‍ ഒന്നും പഠിച്ചിരുന്നില്ല....
തലകുനിചിരുന്നതുകൊണ്ടായിരിക്കാം
ആദ്യത്തെ ചോദ്യം എന്റെ നേര്‍ക്ക് തന്നെയിരുന്നു.....
ഞാന്‍ പതിയെ എണീറ്റുനിന്നു.......... ഇനിയും ഞാന്‍ പഠിച്ചിട്ടില്ല എന്ന് മനസിലാക്കിയ സാര്‍ ഉടനെ...........എന്റെ നേര്‍ക്ക് വന്നു....
എന്നെ സൂക്ഷിച്ചൊന്നു നോക്കിയശേഷം അടുത്തയളോട് ചോദിച്ചു....
"സോജന്‍ പറയു"
സോജന്‍ ചാടിയെഴുന്നേറ്റു നിന്നു പറഞ്ഞു...
"പഠിച്ചില്ല സാര്‍"
ദേഷ്യം വന്നിട്ടാണോ എന്നറിയില്ല.... അവനു രണ്ടു പെട കിട്ടി...
പുറകെ എനിക്കും....
വേറെ ആരോടും അന്ന് ചോദ്യശരങ്ങള്‍ ഉയര്‍ന്നില്ല...
കുട്ടികള്‍ക്ക് ഇഷ്ടമില്ല എന്ന് മുതിര്‍ന്ന സമൂഹം അവകാശപെടുന്ന ഒന്നായിരുന്നു അടുത്ത മുപ്പത് മിനുട്ട് അവിടെ നടന്നത്......
"ഉപദേശം"
അതിനു ശേഷം നൂറു തവണ എമ്പോസിഷനും തന്നിട്ട് സാര്‍ പോയി....
ഞാനും സോജനും മുഖത്തോട് മുഖം നോക്കി ചിരിച്ചു........
മറ്റു പീരിയടുകളിലും ഈ ചോദ്യവര്‍ഷം ഉണ്ടായി........
എനിക്കും സുഹൃത്തിനും മാത്രമയി കിട്ടിയത് അപ്പോള്‍ മറ്റു പലര്‍ക്കും കിട്ടി...
അന്നത്തെ ദിവസത്തിനു ശേഷം എല്ലാവരും പഠിച്ചു....
ഞാനൊഴികെ......................................
രാവിലെ വീണ്ടും ക്ലാസ്സിലെത്തി...............
എല്ലദിവസത്തെയും പോലെ സാറും എത്തി.....................
ചോദ്യങ്ങള്‍ നേരിടാന്‍ എല്ലാവരും തയ്യാറായി....................
ഞാനും...........
ഹാജര്‍ എടുത്തിട്ട് അങ്ങേരു നോക്കിയത് എന്‍റെ മോന്തക്ക് തന്നെ......
(അപ്പോഴേ ട്രോഫി ഞാന്‍ വരവ് വച്ചു)
ചോദ്യം തുടങ്ങി...
ഞാന്‍ സാറിന്റെ മുഖത്ത് തന്നെ നോക്കി ഇരുന്നു.........
ആദ്യചോദ്യം ഇന്നും എന്നോടവുമെന്നാണ് ഞാന്‍ കരുതിയത്.......
ഭാഗ്യം കൊണ്ട് അതുണ്ടായില്ല.....
പെണ്‍കുട്ടികളുടെ വശത്ത് ആയിരുന്നു ഇന്ന് ആക്രമണം...........
ഇടയ്ക്ക് അങ്ങേരു നോക്കുനത് ഞാന്‍ കണ്ടിരുന്നു......
അന്ന് ഞാനടക്കമുള്ള കുറച്ചു പേരോട് ഒന്നും ചോദിച്ചില്ല......
ഇന്ന് പഠിചിട്ടുണ്ടാവുമെന്നു കരുതികാണും...........
അതല്ലാതെ വേറെ കാരണം ഒന്നും ഇല്ല താനും....
ഏതായാലും അന്ന് രക്ഷപെട്ടു.............
പിറ്റേന്നും അത് തന്നെ തുടര്‍ന്നു....
സാറിന്റെ മുഖത്ത് തന്നെ വീണ്ടും നോട്ടം...........
ഞാന്‍ പഠിചിട്ട് ഇരിക്കുന്നത് പോലെ തന്നെ ഇരുന്നു.........
അവസാന നിമിഷം വരെ അങ്ങേര് എന്നോട് ചോദിച്ചില്ല...എല്ലാവരോടും ചോദിച്ച ശേഷം............ ഒരു ചോദ്യം മാത്രം എനിക്കിട്ട്..............
"നീ പടിച്ചാരിക്കും അല്ലെ?"
ഞാന്‍ പറഞ്ഞു "ഉവ്വ് സര്‍"
"എങ്കില്‍ പറ"
"മറന്നു പോയി സാര്‍"
"മലന്നു പോയോ?"
അന്ന് ചന്തിയേല്‍ അങ്ങേരു ഇഷ്ടം പോലെ അപ്പം ചുട്ടു.........
കൂടെ എമ്പോസിഷനും കിട്ടി...........
അപ്പോഴും സോജന്‍ എന്നെ നോക്കി ചിരിച്ചു....
എനിക്ക് അത്ര ചിരി വന്നില്ല......
അപ്പം ചുട്ടത് കൊണ്ട് ഇരിക്കാന്‍ പറ്റാത്ത വിഷമത്തില്‍ ആയിരുന്നു ഞാന്‍....
പിന്നെയുള്ള ദിവസങ്ങളില്‍ പഠിക്കാതെ രക്ഷയില്ല എന്നായി.......
പതിയെ അടിയുടെ എണ്ണവും കുറഞ്ഞു.........
(തുടരും) ടോംസ് പാലാ
13-02-2014
